Responsive image

Press Information Bureau

Government of India

Prime Minister's Office

ജന്‍മ വാര്‍ഷികത്തില്‍ സര്‍ദാര്‍ പട്ടേലിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവര്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു; ഐക്യത്തിനായുള്ള ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Posted On :31, October 2017 10:15 IST

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്‍മ വാര്‍ഷികത്തില്‍ ന്യൂഡല്‍ഹി പട്ടേല്‍ ചൗക്കിലുള്ള അദ്ദേഹത്തിന്റെ പ്രതിമയില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി എന്നിവര്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു.

മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്റ്റേഡിയത്തില്‍നിന്ന് 'ഐക്യത്തിനായുള്ള ഓട്ടം' പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സംഭാവനകളെ, പ്രത്യേകിച്ച് രാഷ്ട്രത്തെ ഒരുമിപ്പിക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിലെ യുവാക്കള്‍ സര്‍ദാര്‍ പട്ടേലിനെയും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്ത്യ അതിന്റെ വൈവിധ്യത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും 'ഐക്യത്തിനായുള്ള ഓട്ടം പോലുള്ള അവസരങ്ങള്‍ ആ അഭിമാനവും ഒരുമയും ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയെയും അവരുടെ ചരമദിനമായ ഇന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.