നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയായി ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസും
കേരള നിയമസഭാ സമുച്ചയം വേദിയായ, 2025 ജനുവരി 7 മുതൽ 13 വരെ നടക്കുന്ന മൂന്നാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രജിസ്ട്രാർ ജനറൽ ഇന്ത്യയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് കേരളയും പങ്കെടുക്കുന്നു. കേരളത്തിൽ സെൻസസ്, ജനന-മരണ രജിസ്ട്രേഷൻ സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ജനറൽ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ചുമതലകൾ ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ്, കേരളം ആണ് നിർവഹിക്കുന്നത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭരണകർത്താക്കൾക്കും പ്രയോജനപ്പെടുത്താവുന്ന അഡ്മിനിസ്ട്രേറ്റീവ് അറ്റ്ലസ്, സെൻസസ് ഹാൻഡ്ബുക്ക് 2011, സെൻസസ് 2011 വിവരങ്ങൾ അടങ്ങുന്ന വിവിധ പ്രസിദ്ധീകരണങ്ങൾ, സി.ഡി കൾ എന്നിവ വില്പനയ്ക്ക് ലഭ്യമാണ്. കൂടാതെ, ശ്രീ. എസ് ജയശങ്കർ, (മുൻ സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ) രചിച്ച കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള 15 വാല്യങ്ങളിലുള്ള ബൃഹത് SMB ശ്രേണിയും വില്പനയ്ക്കുണ്ട്. പ്രസിദ്ധീകരണങ്ങൾക്ക് പുസ്തകോത്സവങ്ങളിൽ മാത്രം നൽകിവരുന്ന 20% മുതൽ 70% വരെ വിലക്കിഴിവും ലഭിക്കും. സെൻസസ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജനങ്ങൾക്കായി "സ്റ്റാൾ സന്ദർശിക്കൂ, സമ്മാനം നേടൂ" എന്ന സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്.
***
SK
(Release ID :2091773)
share on
 
Printer friendly Page